എസ് എൻ വി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിക്ക് തുടക്കമായി.
Dec 22nd 2021
എസ്.എൻ.വി.ഹയർ സെക്കണ്ടറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ മാനേജർ രാജൻ.ഡി.ബോസ്, അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ, പ്രിൻസിപ്പാൾ എം.എൻ.പ്രകാശ്, ശാഖാ പ്രസിഡൻ്റ് രാഹുൽ ചന്ദ്രൻ ,ശ്യാം.ജെ, കമ്മറ്റിയംഗങ്ങളായ പി.പ്രസന്നകുമാർ, എം.ശാന്തപ്പൻ, ആദിത്യൻ, മുൻ മാനേജർ സി.വി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.