പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
വിശ്വ ഗുരു ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ സ്ഥാപിതമായ അങ്ങാടിക്കൽ തെക്ക് എസ് എൻ വി ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സാർത്ഥകമായ എഴുപതു സംവൽസരങ്ങൾ പിന്നിടുകയാണ്. അക്കാദമിക് രംഗത്തും കലാ കായിക വേദികളിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും മികവിന്റെ കേന്ദ്രമായ എസ് എൻ വി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 23 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ബഹു: കൃഷി വകുപ്പ് മന്ത്രി ശ്രീ പി. പ്രസാദ് നിർവ്വഹിക്കുന്നു. ശ്രീ ആന്റോ ആന്റണി എം.പി, ശ്രീ ചിറ്റയം ഗോപകുമാർ (ബഹു: ഡപ്യൂട്ടി സ്പീക്കർ), അഡ്വ: ഓമല്ലൂർ ശങ്കരൻ(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനം, അക്കാദമിക് മികവിലേക്കുള്ള പ്രവർത്തനങ്ങൾ, സാമൂഹ്യക്ഷേമ പദ്ധതികൾ, സെമിനാറുകൾ , ജൂബിലി സ്മാരക മന്ദിരം, പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ, കലാ സന്ധ്യകൾ തുടങ്ങി നിരവധി പരിപാടികൾ നടത്തുന്നു.